കോഴിക്കോട് നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു. പെരുവണ്ണാമുഴി മുതുകാട് മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ബുധനാഴ്ച പുലർച്ചെയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി ഭീതി പടർത്തിയത്. തുടർന്ന് വനപാലകരും നാട്ടുകാരും അടങ്ങുന്ന അഞ്ചംഗസംഘം കാട്ടാനക്കൂട്ടത്തെ തുരത്തിയോടിച്ചു. ഇതിനിടെ കൂട്ടത്തിൽനിന്ന് ഒരാന മാത്രം വനപാലകർക്കും നാട്ടുകാർക്കും നേരേ തിരിഞ്ഞു. ഇതോടെ അഞ്ചുപേരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് ഈ കാട്ടാന സമീപത്തെ കാർ ഷെഡ്ഡ് തകർത്തത്. ഷെഡ്ഡ് തകർക്കുന്നതിനിടെയാണ് ഷെഡ്ഡ് നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി കാട്ടാനയുടെ വയറ്റിൽ കുത്തിത്തുളച്ച് കയറിയത്. ഗുരുതരമായി പരിക്കേറ്റ കാട്ടാന ഇതിനുപിന്നാലെ അല്പദൂരം കൂടി ഓടിയശേഷം ചരിയുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...