മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : ഇലഞ്ഞി മുത്തോലപുരത്ത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്നവർക്ക് രക്ഷകനായി കൂത്താട്ടുകുളം സ്വദേശി വിനോദ്. വാഹനത്തിലുണ്ടായിരുന്ന ഇലഞ്ഞി കൂര് സ്വദേശികളായ മാർവിൻ ജിജോ (21), ടിന്റോ ജോർഡി (22), ബിനോജൻ മനോജ് (20) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് മുത്തോലപുരം വേളച്ചേരിത്താഴത്ത് കാർ കനാലിലേക്കു വീണ് അപകടത്തില്‍ പെട്ടത്. കാറിന്റെ വശങ്ങളിലുള്ള ഗ്ലാസുകള്‍ താഴ്ന്നു കിടന്നതിനാല്‍ കാറിനുള്ളിലുള്ളവരെ പുറത്തേക്ക് എത്തിക്കാൻ പെട്ടന്ന് സാധ്യമായത് വലിയ അപകടം ഒഴിവാക്കി. നിറയെ വെള്ളമുണ്ടായിരുന്ന എം.വി.ഐ.പി. കനാലില്‍ വീണ ഉടനെ തന്നെ 20 മീറ്ററോളം കാർ ഒഴുകി നീങ്ങി. കൂത്താട്ടുകുളം കിഴകൊമ്പ് പുതുശ്ശേരിയില്‍ വിനോദാണ് കനാലില്‍ മുങ്ങിയ കാറിലകപ്പെട്ട മൂവരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. കാറിനെ കയർ കൊണ്ട് കെട്ടിനിർത്തി. ക്രെയിനിന്റെ സഹായത്താല്‍ കാർ കരയിലേക്ക് മാറ്റി. കൂത്താട്ടുകുളം അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...