ചിത്രമെടുക്കുന്നതിനിടെ ഫോണ്‍ ബീച്ചിലെ പാറക്കൂട്ടത്തിൽ കുടുങ്ങി ; യുവാവിന് സഹായവുമായി ഫയർഫോഴ്സ് സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറക്കൂട്ടങ്ങൾക്കിടയിലേക്ക് കൈവഴുതി വീണ മൊബൈൽ ഫോണ്‍ പെരുവഴിയിലായ യുവാവിന് സഹായമായി ഫയർഫോഴ്സ് സംഘം. കോവളം സമുദ്ര ബീച്ച് കാണാനെത്തിയ എറണാകുളം സ്വദേശിയുടെ മൊബൈലാണ് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയത്. എറണാകുളം സ്വദേശി ഡിനോയുടെ മൊബൈൽ ഫോൺ ആണ് 10 അടിയോളം താഴ്ചയിൽ പാറക്കെട്ടുകൾക്കിടയിലേക്ക് കൈവഴുതി വീണത്. പാറകെട്ടിന് ഇടയിൽ പുറത്ത് നിന്നാൽ കാണാൻ കഴിയാത്ത രീതിയിൽ താഴ്ച്ചയിലാണ് ഫോൺ കിടന്നിരുന്നത്. ഡിനോയും സുഹൃത്തുക്കളും മൊബൈൽ ഫോൺ എടുക്കാൻ ഏറെ നേരം പണിപ്പെട്ടെങ്കിലും ഫലം കണ്ടില്ല.

തുടർന്നാണ് ഇവർ ഫയർഫോഴ്സിന്റെ സേവനം തേടിയത്. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടർന്ന് ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദത്തിലൂടെ ഉപകരണങ്ങളുടെ സഹായത്താൽ പാറയിടുക്കിൽ ഇറങ്ങി ഫയർഫോഴ്സ് സംഘം യുവാവിന് ഫോൺ വീണ്ടെടുത്ത് നൽകുകയായിരുന്നു. വിഴിഞ്ഞം സ്‌റ്റേഷൻ ഓഫീസർ. അജയ് റ്റി.കെ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ പ്രദീപ് കുമാർ, സന്തോഷ് കുമാർ, ഹരിദാസ്, ഹോം ഗാർഡ് സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഫോൺ വീണ്ടെടുത്ത് നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം

0
മൊറീന : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം. 3 സ്ത്രീകളും...