പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍ : വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലാണ് സംഭവം. നായാട്ടുപാറ കരടിയിലൂടെ നടന്നുപോകവെ കെ.രാധയുടെ മൂന്നുപവന്‍റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

പോലീസില്‍ വിവരം നല്‍കിയതിനാല്‍ മട്ടന്നൂര്‍ പോലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഘത്തെ കീഴല്ലൂരില്‍ പിടികൂടിയത്. രണ്ടംഗസംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റൊരാള്‍ കാട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് കടിയേറ്റത്. ഉടന്‍ തന്നെ പോലീസുകാരനെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലായവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...