ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന മുൻ കണക്കുകൂട്ടലുകളിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോളിൻ ലീവിറ്റ്. മെയ് പകുതിയോടെ നിശ്ചയിച്ചിട്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനത്തിന് മുൻപ് സംഘർഷം അവസാനിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. യുദ്ധം കാരണം മാറ്റിവെച്ച ട്രംപിന്‍റെ ചൈന സന്ദർശനം മെയ് 14, 15 തീയതികളിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് പ്രസിഡന്‍റ് ആഗ്രഹിക്കുന്നതെങ്കിലും കൃത്യമായ ഒരു തീയതി പ്രഖ്യാപിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല.

അതേസമയം, ഇറാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നതിന് അമേരിക്കൻ കോൺഗ്രസിന്‍റെ ഔദ്യോഗിക അനുമതി തേടില്ലെന്ന് ലീവിറ്റ് പറഞ്ഞു. നിലവിൽ ഇറാനിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കാനായി തയ്യാറെടുക്കുന്ന 82-ാം എയർബോൺ ഡിവിഷനിലെ ആയിരത്തോളം സൈനികരുടെ കാര്യത്തിൽ എല്ലാ ഓപ്ഷനുകളും പ്രസിഡന്‍റ് തുറന്നിട്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഭരണകൂടം നിയമങ്ങൾ പാലിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് വ്യക്തമാക്കിയെങ്കിലും കരസേനയെ ഇറക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ പ്രസ് സെക്രട്ടറി വിസമ്മതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...