കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വയിലെ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

എടത്വ : ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഇവരുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട മാനേജര്‍ക്ക് സംശയം തോന്നിയിരുന്നു.

ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ കളരിക്കല്‍ വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായും ഉറവിടം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാണ്

ദുരൂഹതകള്‍ നിറഞ്ഞ ജീവിതം
ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിത കൃഷി ഓഫീസര്‍ എം.ജിഷാമോളുടെ ജീവിതം തന്നെ ദുരൂഹതകള്‍ നിറഞ്ഞത്. എടത്വ കൃഷി ഓഫീസിലെ ഓഫീസര്‍ ആണെങ്കിലും വല്ലപ്പോഴുമേ ഓഫീസില്‍ പോകാറുള്ളു. മിക്കവാറും ടൂറില്‍ ആയിരിക്കും. ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത് ആലപ്പുഴ ജില്ലയിലെ കളരിക്കല്‍ ഗുരുകുലം എന്ന സ്ഥലത്ത്. അതും ഒറ്റയ്ക്ക്.

സുഹൃത്തുക്കള്‍ എന്ന ലേബലില്‍ ഇവരെ ഇവിടെ പലരും കാണാന്‍ വരാറുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫാഷന്‍ ഷോയും മോഡലിംഗുമാണ് എം ജിഷമോള്‍ക്ക് പ്രിയം. ഫാഷന്‍ ഷോയ്ക്കായി വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സമ്മാനവും ക്യാഷ് അവാര്‍ഡുകളുമടക്കം കിട്ടിയ ജിഷ മോള്‍ പ്രധാന ഉപജീവന മേഖലയായി കണ്ടിരുന്നതും മോഡലിംഗാണ്. മോഡലിങ് രംഗത്ത് നിന്നും ഇവര്‍ക്ക് നല്ല വരുമാനവും ലഭിക്കുന്നുണ്ട്.

ഭര്‍ത്താവ് മലപ്പുറത്ത് കോളേജ് അദ്ധ്യാപകന്‍ എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്‍റെ ബിസിനസും ഭര്‍ത്താവിനുള്ളതായി ഇവര്‍ പോലീസിനോടും പറഞ്ഞു. കള്ളനോട്ട് കേസില്‍ ജിഷ മോള്‍ മുഖ്യകണ്ണിയാണെന്ന് പോലീസ് സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റ് പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചുവെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ആലപ്പുഴ സൗത്ത് പോലീസ് സൂചന നല്‍കി. ജിഷയില്‍ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് പിടിവീണത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...