മല്ലപ്പള്ളി : ആനിക്കാട് പുളിക്കാമലയിൽ സിപിഐയിലേക്ക് കെഎം ജോസഫിന്റെ നേതൃത്വത്തിൽ കടന്നു വന്ന 25-ഓളം പേര്‍ക്ക് സ്വീകരണം നല്‍കി. സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പുതിയതായി എത്തിയവരെ ഹാരം അണിയിച്ച് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ബാബു പാലക്കൻ , ജില്ലാ എക്സ് ക്യൂട്ടീവ് മെമ്പർ അഡ്വ . രതീഷ് കുമാർ , ജില്ലാ കമിറ്റി മെമ്പർ സി.ടി തങ്കച്ചൻ , മണ്ഡലം കമ്മിറ്റി മെമ്പർ പി.വി മനോഹരൻ ,നീരാഞ്ജനം ബാലചന്ദ്രൻ , ലോക്കൽ സെക്രട്ടറി പ്രസന്ന കുമാർ , ബിജു പുറത്തുടൻ , ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എ.ജെ മത്തായി , ലോക്കൽ കമ്മറ്റി മെമ്പറു മാരായ വി.ആര്‍ ജോസ് , പ്രസന്നൻ ആനിക്കാട്, ഡെയ്സി വർഗീസ് , ഉഷ, അജിമോൻ ആനിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
സിപിഐയിലേക്ക് ചേർന്നവർക്ക് സ്വീകരണം നല്‍കി
RECENT NEWS
Advertisment