കോന്നി ടൂറിസം ഗ്രാമം പദ്ധതി അയ്യായിരം തൊഴിലവസരം സൃഷ്ടിക്കും ; അഡ്വ.കെ.യു.ജനീഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ടൂറിസം ഗ്രാമം പദ്ധതി അയ്യായിരം തൊഴിലവസരം സൃഷ്ടിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പറഞ്ഞു. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള കരട് നിർദ്ദേശങ്ങൾ ജനപ്രതിനിധികൾക്കു മുൻപിൽ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പഞ്ചായത്തിൽ 2 കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ നയത്തിൻ്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റ് കൾ, ഡി.റ്റി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം എന്ന ബ്രഹദ് പദ്ധതി നടപ്പിലാക്കുന്നത്. പത്ത് വർഷം കൊണ്ട് പൂർത്തീകരിക്കാത്തക്ക നിലയിലുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാകുന്നത്.

കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടൽ രാക്ഷസൻ പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികൾ ഡി.റ്റി.പി.സിയാണ് നടപ്പിലാക്കുന്നത്. ചിറ്റാറിൽ മൺപിലാവ് ട്രക്കിംഗ്, ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പിലാക്കും. തണ്ണിത്തോട്ടിൽ അടവി വികസന പദ്ധതിക്കൊപ്പം മണ്ണീറ വെള്ളച്ചാട്ടത്തിലും ടൂറിസം പദ്ധതി നടപ്പിലാക്കും.

മലയാലപ്പുഴയിൽ കടവുപുഴ ബംഗ്ലാവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിയും, പിൽഗ്രിം ടൂറിസം സർക്യൂട്ടും നടപ്പിലാക്കും. അരുവാപ്പുലം പഞ്ചായത്തിൽ കൊക്കാത്തോട്ടിൽ ക്രാഫ്റ്റ് വില്ലേജും ചെളിക്കുഴി വെള്ളച്ചാട്ടം ടൂറിസം പദ്ധതിയും നടപ്പിലാക്കും. ഏനാദിമംഗലത്ത് അഞ്ചുമല പാറ ടൂറിസം പദ്ധതിയും വെൽനസ് സോൺ പദ്ധതിയും നടപ്പിലാക്കും. മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളിലും നിരവധി പദ്ധതി നിർദ്ദേശങ്ങളുണ്ട്.
ജില്ലാ കളക്ടർ,ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാർ ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ മുൻപാകെയാണ് കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. നിർദ്ദേശങ്ങൾ സംബന്ധിച്ച അഭിപ്രായ സ്വരൂപണം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

എം.എൽ.എയെ കൂടാതെ ജില്ലാ കളക്ടർ ഡോ: ദിവ്യ.എസ്.അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.തുളസീധരൻ പിള്ള, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ഗോപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, അജോമോൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ടി.വി.പുഷ്പവല്ലി ,രേഷ്മ മറിയം റോയ്, സുലേഖ.വി.നായർ, ഷീലാകുമാരി ചാങ്ങയിൽ, സജി കുളത്തുങ്കൽ,

ജോബി.ടി.ഈശോ, ചന്ദ്രിക സുനിൽ, എൻ.നവനിത്ത്, ആർ.മോഹനൻ നായർ, ഏനാദിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉദയ രശ്മി, ഡി.റ്റി.പി.സി ഡപ്യൂട്ടി ഡയറക്ടർ സുബൈർ കുട്ടി, ഡി.റ്റി.പി.സി സെക്രട്ടറി സതീഷ് മിറൻഡ,ഹോസ്പിറ്റാലിറ്റി കൺസൾട്ടൻ്റ് റയ്സൺ.വി.ജോർജ്ജ്, ബ്രാൻ്റിംഗ് ആൻ്റ് മാർക്കറ്റിംഗ്‌ കൺസൾട്ടൻ്റുമാരായ രമേഷ് രങ്കനാഥ്, കിഷോർ, ബിയോജ്.എസ്.നായർ, ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...