യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ് ; ഏഴോലി എ.എസ്സ്.സിയും പ്രമാടം കേലോ ഇന്ത്യയും ജേതാക്കളായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഏഴോലി എ.എസ്സ്.സി സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട ജില്ല യുത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഏഴോലി എ.എസ്സ്. സി, വോൾവോ പുന്നയ്ക്കാടിനെ എതിരുകളില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. വനിത വിഭാഗത്തിൽ കേലോ ഇന്ത്യ പ്രമാടം എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് എ.എസ്സ്.സി മലയാലപ്പുഴയെ പരാജയപ്പെടുത്തി ജേതാക്കളായി.

മൂന്ന് ദിവസങ്ങളായി നടന്ന മത്സരത്തിൽ ജില്ലയിലെ പതിനെട്ട് ടീമുകൾ തമ്മിൽ എറ്റുമുട്ടി. ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ല ടീമിനെ ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് റിറ്റി ഇലഞാന്ത്രമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. പുരുഷ ടീം വിന്നേഴ്സിന് റാന്നി മുൻ എംഎൽഎ രാജു എബ്രഹാമും വനിത ടീ വിന്നേഴ്സിന് കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാമും ട്രോഫികൾ നൽകി.

ജില്ല പഞ്ചായത്തംഗം ജെസ്സി അലക്സ്, വോളിബോൾ അസോസിയേഷൻ സംസ്ഥാന വൈസ് ചെയർമാൻ സോണി കൊച്ചു തുണ്ടിയിൽ, അനിൽ എം കുര്യൻ , ബോബൻ കെ ജോൺ, അശോകൻ പമ്പ, സജു, സി.പി സുനിൽ, വിനോദ് കുമാർ, ക്ലബ്ബ് ഭാരവാഹികളായ ഡോ. മനുവർഗ്ഗീസ്, രാജു തേക്കടയിൽ, സജിനഗരൂർ കിഴക്കേതിൽ, അജു ചിറയിൽ, ബിനിൽ പൂവത്തൂർ, ഡെന്നി സണ്ണി, അഖിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രത്തിന്റെ ഇടപെടലിൽ ഇന്ത്യയിലെ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കി ; നടപടികൾ വിശദീകരിച്ച്...

0
ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ...

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

0
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ...

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം ; ബിനോയ് വിശ്വം

0
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി...

ഉത്തരേന്ത്യയിൽ കനത്ത മഴ ; ദില്ലിയിൽ ജനജീവിതം സ്തംഭിച്ചു

0
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് രാജ്യതലസ്ഥാനമായ...