തമിഴ് ചിത്രം ബാഷയുടെ സംവിധായകന്‍ ആര് ? പിഎസ്‍സി പരീക്ഷയിലെ ചോദ്യത്തിൽ ഞെട്ടി ഉദ്യോഗാര്‍ഥികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ബാഷയുടെ സംവിധായകന്‍ ആരെന്നായിരുന്നു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരാകാന്‍ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ഥികളോടു പിഎസ്‍സി ചോദിച്ച ചോദ്യം. മലയാള ഭാഷാ ചരിത്രവും വ്യാകരണവും പാശ്ചാത്യ, പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളും മലയാള കവിതാസാഹിത്യവും അരച്ചുകലക്കിക്കുടിച്ച് പരീക്ഷയ്‌ക്കെത്തിയവരാണ് ചോദ്യം കണ്ടു ഞെട്ടിയത്. 55–ാമത്തെ ചോദ്യമായിരുന്നു ഇത്. അടുത്ത ചോദ്യവും ഉദ്യോഗാര്‍ഥികളെ ഞെട്ടിപ്പിച്ചു. ഏറ്റവും കൂടുതല്‍ കാലം ഒരേ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഭാഷാ സിനിമയേത് എന്നതായിരുന്നു 56-ാം ചോദ്യം. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളായതിനാല്‍ പരീക്ഷ തന്നെ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. എന്നാൽ ദൃശ്യകലാസാഹിത്യം എന്ന പേരില്‍ സിനിമയും സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ആവിര്‍ഭാവം, ചരിത്രം, തിരക്കഥയും സിനിമയും ഇന്ത്യന്‍ സിനിമയുടെ ചരിത്രം, നവ ഇന്ത്യന്‍ സിനിമ, ജനപ്രിയ സിനിമ, പുതുതലമുറ സിനിമ എന്നിവയും സിലബസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2972 പേര്‍ക്കാണ് എച്ച്എസ്എസ്ടി ജൂനിയര്‍ മലയാളം പരീക്ഷ എഴുതാന്‍ കണ്‍ഫര്‍മേഷന്‍ ലഭിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...