ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി ആര് ? ; സർവേ ഫലം റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നേതാക്കളുടെ സ്വീകാര്യത അളക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരിൽ രണ്ടാം സ്ഥാനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ്. 51.3 ശതമാനം ജനപ്രീതിയാണ് യോഗിക്കുള്ളത്. അതേസമയം ഒഡീഷൻ മുഖ്യമന്ത്രി നവീൻ പട്നായാണ് പട്ടികയിൽ ഒന്നാമത്. 52.7 ശതമാനം ജനപ്രീതിയോടെയാണ് നവീൻ ഒന്നാം സ്ഥാനത്ത് ഉള്ളത്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികളിൽ ഒരാളാണ് നവീൻ. 48.6 ശതമാനം റേറ്റിംഗ് നേടിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‌ർമ്മയാണ് മൂന്നാം സ്ഥാനത്ത്.

മുൻ കോൺഗ്രസ് അംഗമായ ശർമ്മ 2015ലാണ് ബിജെപിയിൽ ചേർന്നത്. 2021ൽ അസമിലെ 15-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു.42.6 ശതമാനം റേറ്റിംഗുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് നാലാം സ്ഥാനത്തുള്ളത്. ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയ്‌ക്കാണ് അഞ്ചാം സ്ഥാനം. 41.4 ശതമാനമാണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. 2016ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവായ സാഹ 2022ൽ ത്രിപുര മുഖ്യമന്ത്രിയായി രണ്ടാം തവണ അധികാരമേൽക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...