2021 ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : 2021 ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. സമ്പന്ന രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍ കണ്ടെത്തുമ്പോള്‍ ദരിദ്രര്‍ ചവിട്ടി മെതിക്കപ്പെടാമെന്നാണ് വിലയിരുത്തല്‍. കോവിഡിനെ വിലയിരുത്തി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോമും ലോക ഭക്ഷ്യ പരിപാടി തലവന്‍ ഡേവിഡ് ബീസ്ലിയും ചര്‍ച്ചയില്‍ ആശങ്കകള്‍ പങ്കുവച്ചു.

ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച്‌ 75 വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ അഭിമുഖീകരിച്ചതില്‍ വെച്ച്‌ ഏറ്റവും വലിയ വെല്ലുവിളിയാണ് 2021 എന്നാണ് വിലയിരുത്തുന്നത്. എല്ലാസാഹചര്യത്തിലും ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ യു.എന്നിന് കഴിഞ്ഞെന്നുവരില്ലെന്നാണ് ഡേവിഡ് ബീസ്ലി പറഞ്ഞത്.  പലരാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിക്കുന്നത്  ‘തുരങ്കത്തിന്റെ അവസാനം വെളിച്ചം കാണുന്നതിന്’ തുല്യമാണെന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം പറഞ്ഞത്.

ഫൈസറിന്റെ കോവിഡ് വാകിസിന് അനുമതി നല്‍കി  മരുന്ന് ജനങ്ങളിലേക്കെത്തിക്കുന്ന ആദ്യ രാജ്യമാകാന്‍ ബ്രിട്ടണ്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...