Tuesday, January 7, 2025 7:31 pm

കൊറോണയുടെ ഉത്ഭവം ചൈനയുടെ ലാബിലല്ല മൃഗങ്ങളില്‍ നിന്ന് : ലോകാരോഗ്യസംഘടന

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നല്ല കൊവിഡ് പടര്‍ന്നതെന്ന പഠന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. വവ്വാലുകളില്‍ നിന്നും മ‌റ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ലോകാരോഗ്യ സംഘടനയ്‌ക്കുള‌ളത്. ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുള‌ള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തല്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് പല വിദഗ്‌ദ്ധരും പറയുന്നത്. ലാബില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്നതിനെ ചുറ്റിപറ്റിയുള‌ള പല ചോദ്യങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ പക്ഷെ മറുപടിയില്ല. വുഹാനിലെ പരീക്ഷണശാലയില്‍ നിന്ന് രോഗം ഉദ്ഭവിച്ചു എന്ന വാദത്തിനൊഴിച്ച്‌ മ‌റ്റ് സംശയമുള‌ള മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ കൊവിഡിന്റെ പേരില്‍ ചൈനയെ പഴി പറയുന്നത് ഒഴിവാക്കാനുള‌ള ശ്രമമാണോ എന്ന് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അടുത്തയാഴ്‌ചയോടെ തയ്യാറാകുമെന്ന് സംഘടന അംഗങ്ങള്‍ അനൗദ്യോഗികമായി സൂചിപ്പിക്കുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടില്‍ മാ‌റ്റങ്ങളുണ്ടാകാനുള‌ള സാദ്ധ്യതയെ കുറിച്ച്‌ ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതുവത്സര വിപണിയില്‍ 1340 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി ; മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21...

0
തിരുവനന്തപുരം: പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍...

സ്ത്രീകളില്‍ ഒതുങ്ങുന്ന കലയല്ല മോഹിനിയാട്ടം : മേതിൽ ദേവിക

0
തിരുവനന്തപുരം: മോഹിനിയാട്ടം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കലാരൂപമല്ലെന്ന് മേതിൽ ദേവിക....

ഡിസിസി ട്രഷററുടെ മരണം : രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണം : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന...

ശബരിമല മകരവിളക്ക് ; മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ്...