കൊറോണയുടെ ഉത്ഭവം ചൈനയുടെ ലാബിലല്ല മൃഗങ്ങളില്‍ നിന്ന് : ലോകാരോഗ്യസംഘടന

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നല്ല കൊവിഡ് പടര്‍ന്നതെന്ന പഠന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. വവ്വാലുകളില്‍ നിന്നും മ‌റ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ലോകാരോഗ്യ സംഘടനയ്‌ക്കുള‌ളത്. ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുള‌ള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തല്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് പല വിദഗ്‌ദ്ധരും പറയുന്നത്. ലാബില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതെന്നതിനെ ചുറ്റിപറ്റിയുള‌ള പല ചോദ്യങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ പക്ഷെ മറുപടിയില്ല. വുഹാനിലെ പരീക്ഷണശാലയില്‍ നിന്ന് രോഗം ഉദ്ഭവിച്ചു എന്ന വാദത്തിനൊഴിച്ച്‌ മ‌റ്റ് സംശയമുള‌ള മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ കൊവിഡിന്റെ പേരില്‍ ചൈനയെ പഴി പറയുന്നത് ഒഴിവാക്കാനുള‌ള ശ്രമമാണോ എന്ന് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അടുത്തയാഴ്‌ചയോടെ തയ്യാറാകുമെന്ന് സംഘടന അംഗങ്ങള്‍ അനൗദ്യോഗികമായി സൂചിപ്പിക്കുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടില്‍ മാ‌റ്റങ്ങളുണ്ടാകാനുള‌ള സാദ്ധ്യതയെ കുറിച്ച്‌ ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...