Monday, April 21, 2025 12:53 am

മുന്‍കരുതലുകളില്ലാതെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നത്​ വന്‍ദുരന്തത്തിന്​ വഴിയൊരുക്കുo : ടെഡ്രോസ് അദാനോ ഗെബ്രിയേസസ്

For full experience, Download our mobile application:
Get it on Google Play

ജനീവ: ​കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ മുന്‍കരുതലുകളില്ലാതെ പൂര്‍ണമായും നീക്കുന്നത്​ വന്‍ദുരന്തത്തിന്​ വഴിയൊരുക്കുമെന്ന്​ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോ ഗെബ്രിയേസസ്. മഹാമാരി മൂലം എട്ടുമാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക്​ മടുപ്പുണ്ടെന്നും അവര്‍ സാധാരണ നിലയിലേക്ക്​ മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും മനസിലാക്കുന്നു. ആഗ്രഹിക്കുന്നുവെന്നും തിരിച്ചറിഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്​ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നല്‍കി.

സമ്പദ്‌വ്യവസ്ഥകളും സമൂഹങ്ങളും വീണ്ടെുക്കാനുള്ള ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പൂര്‍ണമായും പിന്തുണച്ചിട്ടുണ്ട്. കുട്ടികള്‍ സ്കൂളിലേക്ക് വരുന്നതും ആളുകള്‍ ജോലിസ്ഥലങ്ങളിലേക്ക് വരുന്നതും കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് സുരക്ഷിതമായിരിക്കണം -ടെഡ്രോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ്​ വ്യാപനം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല. ഈ വൈറസ് എളുപ്പത്തില്‍ പടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നിയന്ത്രണമില്ലാതെ പൂര്‍ണമായി തുറക്കുന്നു നല്‍കല്‍ ദുരന്തത്തിലേക്ക്​ നയിക്കും. നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്​റ്റേഡിയങ്ങള്‍, നൈറ്റ് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവടങ്ങളി​െല ആളുകളുടെ ഒത്തുചേരലുകളിലൂടെ വന്‍തോതില്‍ വ്യാപനമുണ്ടാകും. ശ്വസനത്തിലൂടെ പകരുന്ന വൈറസായതിനാല്‍ ഇത്​ കൂടുതല്‍ ആളുകളിലേക്ക്​ പകരും. പ്രാദേശിക ഘടനയുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെ സുരക്ഷിതമായി ഒത്തുചേരാം എന്നതിനെ കുറിച്ച്​ തീരുമാനമെടുക്കുകയാണ്​ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...