വ്യാജ കോവിഷീല്‍ഡ് വാക്‌സിൻ ; ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ആഫ്രിക്ക : തെക്കുകിഴക്കന്‍ ഏഷ്യയിലും ആഫ്രിക്കയിലും കൊവിഷീല്‍ഡിന്റെ വ്യാജന്‍ ഇറങ്ങിയിട്ടുണ്ടെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, വിതരണക്കാര്‍, ഫാര്‍മസികള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ മറ്റ് വിതരണക്കാര്‍ എന്നിവരില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായി എത്തുന്ന കൊവിഷീല്‍ഡ് വാക്സിനില്‍ വ്യാജ കുപ്പികള്‍ ഉണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക്ക വികസിപ്പിച്ചതും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ചതുമായ കോവിഡ് വാക്‌സിന്റെ വ്യാജനാണ് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിരിക്കുന്നത്. ഇന്ത്യയിലും ഉഗാണ്ടയിലും വ്യാജ കോവിഷീല്‍ഡ് വാക്സിന്റെ വിതരണം ലോകാരോഗ്യ സംഘടന മനസിലാക്കിട്ടുണ്ട്. ഈ വ്യാജ ഉല്‍പ്പന്നങ്ങള്‍ ബാധിച്ചേക്കാവുന്ന രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വിതരണ ശൃംഖലകള്‍ക്കുള്ളില്‍ ജാഗ്രത വര്‍ധിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...