എൽഐസി പോളിസി എടുത്ത വ്യക്തി പോളിസി പൂർത്തീകരിക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ പോളിസി തുക ആർക്കായിരിക്കും ലഭിക്കുന്നത്?

For full experience, Download our mobile application:
Get it on Google Play

സെക്ഷൻ 39, ഇൻഷുറൻസ് ആക്ട് 1938 പ്രകാരം ആരുടെ പേരാണോ പോളിസിയിൽ നോമിനി ആയി കാണിച്ചിട്ടുള്ളത് ആ വ്യക്തിക്കായിരിക്കും പോളിസി തുക ലഭിക്കുക. ഈ വ്യക്തി ഒരു Trustee എന്ന നിലയിൽ തുക കൈപ്പറ്റുകയും അനന്തരാവകാശികൾക്ക് കൈമാറുകയും വേണം. തുക നോമിനിക്ക് കൈമാറുന്ന കാര്യത്തിൽ അനന്തരാവകാശികൾക്ക് പരാതി ഉണ്ടെങ്കിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്? ഇൻഷുറൻസ് ആക്ട് പ്രകാരം മറ്റ് തടസ്സമൊന്നും ഇല്ലെങ്കിൽ നോമിനി ആവശ്യമായ രേഖകൾ ഇൻഷുറർക്ക് സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് തുക നോമിനിക്ക് കൈമാറാവുന്നതാണ്.

എന്നാൽ പോളിസി തുക കൊടുക്കുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് കോടതിയുടെ ഉത്തരവ് അനന്തര അവകാശികൾ എൽഐസി ഓഫീസിൽ ഹാജരാക്കുകയാണെങ്കിൽ എൽഐസിക്ക് തുക കൊടുക്കാതിരിക്കാൻ കഴിയുന്നതാണ്. IRDA (Protection of Policy Holders Interest) Regulations, 2017 Section 14(2)(vi) പ്രകാരം ഇൻഷുറൻസ് തുക നോമിനിക്ക് അപേക്ഷ ലഭിച്ചതുമുതൽ പരമാവധി 135 ദിവസത്തിനുള്ളിൽ നൽകേണ്ടതാണ്. അങ്ങനെ നൽകുവാൻ സാധിച്ചില്ലെങ്കിൽ നിലവിലുള്ള ബാങ്ക് പലിശയുടെ മുകളിൽ 2% പലിശ നിരക്ക് കൂട്ടിയ തുക നോമിനിക്ക് നൽകേണ്ടതാണ്. തയ്യാറാക്കിയത് അഡ്വ. കെബി മോഹനൻ 9847445075

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...