തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നത് എന്തുകൊണ്ട് ? കാരണം കണ്ടെത്താന്‍ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തുടര്‍ച്ചയായി തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ദൗത്യവുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം. ഇതുസംബന്ധിച്ച വിശദമായ പഠനം സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം ആരംഭിച്ചു. ഒന്നരമാസത്തിനിടെ മൂന്നു നീല തിമിംഗലങ്ങളാണ് കോഴിക്കോട് ബീച്ചില്‍ കരക്കടിഞ്ഞത്. തുടര്‍ച്ചയായി തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നതിന്‍റെ കാരണം വിശദമായി പഠിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ആവാസ വ്യവസ്ഥയിലെ മാറ്റവും മലിനീകരണവും ഉൾപ്പെടെ തിമിഗലങ്ങളെ ബാധിക്കുന്നുണ്ടോ  എന്നതടക്കം പഠന വിധേയമാകും.

ഇന്നലെ രാത്രി 9.30ഓടെയാണ് കോഴിക്കോട് ബീച്ചില്‍ വീണ്ടും നീല തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. വെള്ളയിൽ ഹാർബറിലെ പുലിമുട്ടിൽ അടിഞ്ഞ ജഡം കരയ്ക്കെത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ഇന്ന് രാത്രിയോടെ ജഡം കുഴിച്ച് മൂടുമെന്ന് കോർപറേഷൻ വ്യക്തമാക്കി. ഏകദേശം 30 അടിയുള്ള ജഡം അഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ആഴ്ചകൾക്ക് മുമ്പ് ചത്തതാകാമെന്നാണ് കരുതുന്നത്. തിമിംഗലത്തിന്‍റെ വാലിൽ കയർ കുരുങ്ങിയ നിലയിലാണ്. മത്സ്യ ബന്ധന ബോട്ടിൽ നിന്ന് മറ്റോ കൂടുങ്ങിയതാകാമെന്നാണ് നിഗമനം.

ഉച്ചയോടെ ജഡം തീരത്തെത്തിച്ച് ഫിഷറീസ് വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഒന്നര മാസത്തിനിടെ ഇത് മൂന്നം തവണയാണ് കോഴിക്കോട് തിമിംഗലങ്ങൾ ചത്ത് പൊങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലും തിമിംഗലത്തിന്‍റെ ജഡം കരക്കടിഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ കാണിച്ച് വിദ്യാർത്ഥിയ്ക്ക് അജ്ഞാതന്റെ വീഡിയോ കോൾ

0
അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

പിഎം ശ്രീയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രത്തെ അനുവദിക്കില്ല : കെ.എം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശവകുപ്പ്...

കെപിസിസി അധ്യക്ഷനാക്കണം ; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ...

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു ; യാത്രക്കാർക്ക് പരിക്ക്

0
കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ...