കേരളത്തിൽ കാലവർഷം വൈകിയത് എന്തുകൊണ്ട് ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി കാലവര്‍ഷം വൈകിയാണ് എത്തുന്നത്.
ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ മഴയുടെ വരവില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാലതാമസമാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല മണ്‍സൂണ്‍ വര്‍ഷങ്ങളായിരുന്നു. 2019 ല്‍ ജൂണ്‍ 8 നും 2020 ല്‍ ജൂണ്‍ 1 നും 2021 ല്‍ ജൂണ്‍ 3 നും 2022 ല്‍ മെയ് 29 നുമാണ് മണ്‍സൂണ്‍ ആരംഭിച്ചത്. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയില്‍ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എല്‍ നിനോ. ഭൂമിയില്‍ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം.

ഏതാനും മാസങ്ങളാണ് എല്‍നിനോ നീണ്ടു നില്‍ക്കുന്നത് എങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ലോകത്തെ നിലവിലുള്ള കാലാവസ്ഥാ താപനില വ്യവസ്ഥകളെ തന്നെ മാറ്റിമറിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സമാനമായ എല്‍ നിനോ പ്രതിഭാസം 2017-18 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ നാലിന് വരും എന്നു പറഞ്ഞ മഴ വരാത്തത് എന്തുകൊണ്ട് എന്നാണ് നിലവില്‍ ഉയരുന്ന ചോദ്യം. അതിന് പ്രധാന കാരണം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ‘ബിപര്‍ജോയ്’ ചുഴലിയായി മാറി. അത് തെക്കുപടിഞ്ഞാറു നിന്നുള്ള കാലവര്‍ഷപാത്തിയെ ദുര്‍ബലമാക്കി. ഇനി തെക്കു പടിഞ്ഞാറ് പുതിയ കാറ്റ് രൂപപ്പെടുകയും മഴമേഘങ്ങളായി മാറുകയും വേണം. ഇപ്പോള്‍ കിട്ടുന്നത് ഈ ന്യൂനമര്‍ദ്ദത്തിന്റെ മഴയാണ്. അതിന് ജൂണ്‍ 12 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ പ്രവചനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; പ്രതിഷേധവുമായി പ്രതിപക്ഷം

0
മുംബൈ : ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം...