അപകടങ്ങള്‍ കുറയ്ക്കാന്‍ കലുങ്ക് വീതികൂട്ടിയത് യാത്രക്കാര്‍ക്ക് വിനയായി

For full experience, Download our mobile application:
Get it on Google Play

റാന്നി : അപകടങ്ങള്‍ ഒഴിവാക്കാൻ വീതി കൂട്ടിയ കലുങ്ക് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റാന്നി – അത്തിക്കയം റോഡില്‍ കരികുളത്തിനും കക്കുടുമണ്ണിനും ഇടയിലുള്ള ഭാഗത്താണ് പുതിയ അപകട കെണി രൂപപ്പെട്ടിരിക്കുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയ കലുങ്കിനോട് ചേർന്ന് പുതിയതായി കലുങ്ക് പണിത ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കലുങ്കിനോട് ചേർന്നുള്ള ഭാഗത്തെ ടാറിംഗ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. രാത്രികാലങ്ങളില്‍ ഈ കുഴി ശ്രദ്ധയില്‍പ്പെടാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാൻ സാദ്ധ്യത ഏറെയാണ്.

അപകടം ഒഴിവാക്കുന്നതിനായി നാട്ടുകാർ ചേർന്ന് കുഴിയില്‍ കല്ലുകളും ചെടികളും വെച്ച്‌ താത്കാലികമായി അടയാളപ്പെടുത്തിയിരിക്കുകയാണ്. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വശങ്ങളിലേക്ക് ഒതുക്കിയാല്‍ കുഴിയില്‍ വീഴാൻ സാദ്ധ്യത കൂടുതലാണ്. രാത്രികാലങ്ങളില്‍ ഈ ഭാഗത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തത് ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. ഈ വിഷയത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...