സംസ്ഥാനത്ത് പോലീസിനെതിരെ വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് പോലീസിനെതിരെ വ്യാപക പരാതി. മലപ്പുറത്തും പാലക്കാടും കൊല്ലത്തുമാണ് പുതിയ പരാതികൾ. മലപ്പുറം മഞ്ചേരിയിൽ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും അകാരണമായി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. വാളയാറിൽ പോലീസ് ജീപ്പ് കാറിൽ തട്ടിയത് ചോദ്യം ചെയ്തവരെ സിഐ മർദിച്ചതായും പരാതിയുണ്ട്.

സഹോദരങ്ങളായ ഹൃദയസ്വാമി,ജോൺ ആൽബർട്ട് എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ രണ്ടുപേരും വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മർദനം. അതേസമയം കൊല്ലത്ത് സൈനികനെയും സഹോദരനെയും മർദിച്ചെന്ന പരാതിയിൽ കൊല്ലം കമ്മിഷണറോട് ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. വിഷ്ണു,വിഗ്നേഷ് എന്നിവർക്കാണ് മർദനമേറ്റത്. നാട്ടുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഇവരെ ക്രൂരമായി മർദിച്ചെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...