കേരളീയം പരിപാടിക്ക് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിക്ക് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനം. ഇതിനായി പ്രത്യേക അപേക്ഷ ക്ഷണിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷ ആരോപണം. കേരളീയം പരിപാടിക്ക് 100 സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയോഗിക്കുന്നതിനാണ് കേരളാ പോലീസ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുറഞ്ഞത് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരും 18-നും 40-നും ഇടയിൽ പ്രായമുള്ളവരുമായ യുവതീ യുവാക്കൾക്ക് ഇതിന് അപേക്ഷിക്കാം. ഒക്ടോബർ 28 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.

എന്നാൽ ഇത് ഡി.വൈ.എഫ്.ഐക്കാർ അടക്കമുള്ള പാർട്ടിക്കാർക്ക് പണം നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. താത്കാലികമായാണ് നിയമനം. അതും ഏഴ് ദിവസത്തേക്ക്. കേരളീയം കഴിയുന്നതോടെ ഇവരുടെ സേവനവും മതിയാക്കും. കേരളീയത്തിന്റെ ഭാഗമായുള്ള പരിപാടികൾ നടക്കുന്ന വേദികളിലാണ് ഇവരെ നിയോഗിക്കുക. അധിക പോലീസ് ഉദ്യോഗസ്ഥരെ ആവശ്യം വരുന്ന സമയങ്ങളിൽ ഇത്തരത്തിൽ താത്കാലിക നിയമനങ്ങൾ നടക്കാറുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ പിൻവാതിൽ നിയമനങ്ങളുടെ ഭാഗമാണ് ഇതെന്ന ആരോപണം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്താൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തി വരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്‍

0
കൊച്ചി: സംസ്ഥാനത്ത് പത്തനംതിട്ട മുതല്‍ ഇടുക്കി അതിര്‍ത്തി വരെയാണ് മഴക്കെടുതി ഉണ്ടായിരിക്കുന്നതെന്ന്...

കനത്ത മഴയിൽ വീടിന് മേൽ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു

0
പൂഞ്ഞാർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിന് മേൽ മണ്ണ് വീണ്...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

0
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച്...

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...