ഇടുക്കി: ഉരുൾപൊട്ടലുണ്ടായ ഇടുക്കി ശാന്തൻപാറയിൽ വ്യാപക കൃഷി നാശം. അമ്പത് ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൃഷി വകുപ്പ് തുടങ്ങി. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ജനജീവിതം സാധാരണ രീതിയിലാകാൻ സമയമെടുത്തേക്കും. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ ഉരുൾപൊട്ടലുണ്ടായ പേത്തൊട്ടിയിലും മണ്ണിടിച്ചിലുണ്ടായ പുത്തടിയിലുമാണ് കൂടുതൽ കൃഷിനാശമുണ്ടായത്. അമ്പത് ഏക്കറിൽ 22 ഏക്കർ കൃഷി ഭൂമി പൂർണ്ണമായി ഒലിച്ചുപോയി. കൃഷിയിടത്തിൽ പതിച്ച കൂറ്റൻ കല്ലുകളും വൻ മരങ്ങളും നീക്കം ചെയ്യുകയെന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. 25 കർഷകരെ മഴക്കെടുതി പ്രതികൂലമായി ബാധിച്ചെന്നാണ് കൃഷിവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൃഷിയിടം നഷ്ടപ്പെട്ട നാല് ഏക്കറിൽ താഴെയുള്ള ചെറുകിട കർഷകർക്ക് ഹെക്ടറിന് 47,000 രൂപ വരെ ധനസഹായം ലഭിക്കും. പാട്ടത്തിനെടുത്ത സ്ഥലമാണെങ്കിൽ സ്ഥലമുടമക്കും കൃഷിനാശമുണ്ടായതിന് കർഷകനുമായിരിക്കും നഷ്ടപരിഹാരം നൽകുക. നടപടികൾ വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























