പന്തളം : പന്തളത്ത് കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. അഗ്നിരക്ഷാസേന അധികൃതരെത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പന്തളം തെക്കേക്കര പഞ്ചായത്തിൽ തട്ട ഒരിപ്പുറം ക്ഷേത്രത്തിന് സമീപം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അടൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പന്തളം, പറന്തൽ അരമനപ്പള്ളിക്ക് സമീപം വീടിനു മുകളിലേക്ക് മരം വീണു. കാര്യമായ കേടു സംഭവിച്ചില്ല. അഗ്നിരക്ഷാസേനയെത്തി എത്തിയെങ്കിലും മരം മുറിച്ചിടുന്നത് പ്രായോഗികമല്ലാത്തതിനാൽ വിദഗ്ധരായ ആളുകളുടെ സേവനം ഉറപ്പുവരുത്തുന്നതിന് ഉടമക്ക് നിർദ്ദേശം നൽകി മടങ്ങി. കുളനട പഞ്ചായത്തിൽ രാമഞ്ചിര സമീപം റോഡിന് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷസേന മരം മുറിച്ചു മാറ്റി. തുമ്പമൺ പഞ്ചായത്തിൽ അമ്പലക്കടവിന് സമീപം മരം റോഡിന് കുറുകെ വീണ ഗതാഗതം തടസ്സപ്പെട്ടു ഇവിടെയും അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി. തിങ്കളാഴ്ച വൈകുന്നേരം വിവിധ സ്ഥലങ്ങളിൽ മരം വീണത് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് വീടുകളിൽ എത്താൻ താമസം നേരിട്ടു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.