പന്തളത്ത് കനത്ത മഴയിലും കാ​റ്റി​ലും മ​ര​ങ്ങ​ൾ വീ​ണ് വ്യാ​പ​ക​ നാ​ശ​ന​ഷ്ടം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം :  പന്തളത്ത്  കനത്ത മഴയിലും  കാ​റ്റി​ലും മ​ര​ങ്ങ​ൾ വീ​ണ് വ്യാ​പ​ക​ നാ​ശ​ന​ഷ്ടം. പ​ല​യി​ട​ത്തും ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന അ​ധി​കൃ​ത​രെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ത​ട്ട ഒരിപ്പുറം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡി​ന് കു​റു​കെ മ​രം വീ​ണ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ടൂ​രി​ൽ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. പ​ന്ത​ളം, പ​റ​ന്ത​ൽ അ​ര​മ​ന​പ്പ​ള്ളി​ക്ക് സ​മീ​പം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. കാ​ര്യ​മാ​യ കേ​ടു സം​ഭ​വി​ച്ചി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി എ​ത്തി​യെ​ങ്കി​ലും മ​രം മു​റി​ച്ചി​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ വി​ദ​ഗ്ധ​രാ​യ ആ​ളു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഉ​ട​മ​ക്ക്​ നി​ർ​ദ്ദേ​ശം ന​ൽ​കി മ​ട​ങ്ങി. കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ഞ്ചി​ര സ​മീ​പം റോ​ഡി​ന് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ഗ്നി ര​ക്ഷ​സേ​ന മ​രം മു​റി​ച്ചു മാ​റ്റി. തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്തി​ൽ അ​മ്പ​ല​ക്ക​ട​വി​ന് സ​മീ​പം മ​രം റോ​ഡി​ന് കു​റു​കെ വീ​ണ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു ഇ​വി​ടെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന മ​രം മു​റി​ച്ചു​മാ​റ്റി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​രം വീ​ണ​ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്താ​ൻ താ​മ​സം നേ​രി​ട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...