ഇന്ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും റാന്നിയുടെ വിവിധ മേഖലകളിൽ വ്യാപക നാശ നഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും റാന്നിയുടെ വിവിധ മേഖലകളിൽ വ്യാപക നാശം. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി തൂണുകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഇട്ടിയപ്പാറ ബസ്സ് സ്റ്റാൻഡിലേക്ക് കടക്കുന്ന വഴിക്ക് സമീപം വൺവേയിൽ മരം ഒടിഞ്ഞു വീണു വൈദ്യുതി തൂണുകൾ നിലംപതിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതോടെ ഇട്ടിയപ്പാറ ബസ്സ് സ്റ്റാന്റിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടു.

റാന്നി മാർത്തോമ്മ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരക്കൊമ്പ് ഒടിഞ്ഞു വീണു കേടുപാടുകൾ സംഭവിച്ചു. റാന്നി ടൗണിന് പുറമെ കീക്കൊഴൂർ ഭാഗങ്ങളിലും ശക്തമായ കാറ്റു വീശി മാർത്തോമാ പള്ളിയുടെ ഓടുകൾ അതിശക്തമായ കാറ്റിൽ പറന്നുപോയി. മോതിരവയൽ മേഖലയിലും 52- ൽ റബ്ബർ മരം ഒടിഞ്ഞു വൈദ്യുതി ലൈനിൽ വീണു. ചില മേഖലകളിൽ കാറ്റിനോടൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...