റാന്നി മുക്കട ഇടമൺ-അത്തിക്കയം എം.എൽ.എ റോഡിൽ മാലിന്യ നിക്ഷേപം വ്യാപകം ; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : മുക്കട ഇടമൺ – അത്തിക്കയം എം.എൽ.എ റോഡിൽ മാലിന്യ നിക്ഷേപം വീണ്ടും വ്യാപകമാകുന്നു. ഇടവേളയ്ക്ക് ശേഷമാണ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായത്.  പൊന്നമ്പാറ ചെല്ലപ്പൻഗേറ്റിന് സമീപത്താണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത്. ദൂരദേശങ്ങളിൽ നിന്ന് പോലും വാഹനങ്ങളിലെത്തി മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ റോഡിലേക്ക് വലിച്ചിഴയ്ക്കുന്നത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാകുന്നു.

അമ്പലം, ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയും ശബരിമല തീർത്ഥാടന പാതയുമായ ഈ റോഡിൽ ദുർഗന്ധം കാരണം യാത്രക്കാർക്ക് മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്. പ്രദേശത്ത് ഉടനടി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും യാത്രക്കാരും ശക്തമായി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...