കോടതിമുറിയില്‍ നില്‍പ്പ് ശിക്ഷ നൽകിയ വനിതാ ഡഫേദാര്‍ കുഴഞ്ഞുവീണ സംഭവത്തില്‍ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജീവ് ജയരാജ് കോടതി മുറിയില്‍ നില്‍പ്പ് ശിക്ഷ നല്‍കിയ വനിതാ ഡഫേദാര്‍ കുഴഞ്ഞുവീണ സംഭവത്തില്‍ വ്യാപക പ്രതിഷേധം. തലയ്ക്കു പരിക്കേറ്റ ജീവനക്കാരിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ദാസ്യവേല പുനസ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കേരള എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഡഫേദാറായ വനിതാ ജീവനക്കാരിയോട് ഏതുസമയത്തും ഔദ്യോഗിക യൂണിഫോം ധരിച്ച് കോടതിയില്‍ നില്‍ക്കണമെന്ന് നെയ്യാറ്റികര അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജീവ് ജയരാജ് പറഞ്ഞുവെന്നാണ് ആരോപണം.

മണിക്കൂറുകളോളം കോടതി മുറിയില്‍ നില്‍ക്കേണ്ടിവന്ന ആനി പ്രമീള എന്ന വനിത ഡഫേദാര്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ബോധരഹിതയായി കോടതി മുറിയില്‍ തലയിടിച്ച് വീണു. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോടതി നടപടികള്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞതോടെ ഇവര്‍ തലകറങ്ങിവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വിഷയത്തില്‍ കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ കോടിതിക്ക് പുറത്ത് ജീവനക്കാര്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്‍കുമെന്നും കേരള എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം വി ശശിധരന്‍ പ്രസ്താവനയില്‍ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...