മേയ് പത്താം തീയതി വരെ കേരളത്തില്‍ വ്യാപക മഴ ; കോഴിക്കോട് – കോട്ടയം ജില്ലകളില്‍ മഴ ശക്തമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം. മാര്‍ച്ച് ഒന്നു മുതലുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് മുപ്പത്തിയൊന്നു ശതമാനം അധികം വേനല്‍മഴ ലഭിച്ചു.

മേയ് പത്താം തീയതിവരെ എല്ലാ ജില്ലകളിലും മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഉച്ചക്ക് രണ്ട് മണി മുതല്‍ 10 മണി വരെയാണ് സാധാരണയായി മിന്നല്‍ ഉണ്ടാകുന്നത്. ഈ സമയത്ത് അതീവ ജാഗ്രത പാലിക്കണം. മിന്നലുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളില്‍ പോകരുത്, വൈദ്യുതി  ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുയുമരുത്. കെട്ടിടങ്ങളുടെ ടെറസ്സില്‍ പോകുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് വേനല്‍മഴ ഇത്തവണ മാര്‍ച്ച് ആദ്യംതന്നെ ആരംഭിച്ചു. രണ്ട് മാസത്തിനുള്ളില്‍ 31 ശതമാനം അധികം മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ലഭിക്കേണ്ടതിനെക്കാള്‍ 88 ശതമാനം അധികം മഴ പത്തനംതിട്ടയില്‍ പെയ്തു. കണ്ണൂരില്‍ 75, എറണാകുളത്ത് 65, കാസര്‍കോട് 61 ശതമാനം വീതം അധികം വേനല്‍മഴ ലഭിച്ചു.

കോട്ടയം, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും മഴ കൂടുതലാണ്. സംസ്ഥാനത്ത് സാധാരണ ഈ കാലയളവില്‍ 161 മില്ലീമീറ്റര്‍ മഴയാണ് പെയ്യേണ്ടത്, ഇത്തവണ 211 മില്ലീമീറ്റര്‍ ലഭിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലവര്‍ഷം തുടങ്ങും മുന്‍പുതന്നെ മണ്‍സൂണിന് സമാനമായ മഴകിട്ടിത്തുടങ്ങാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...