ട്രാന്‍സ്‌ഫോര്‍മര്‍ ഫ്യൂസുകള്‍ ഊരി കോട്ടയത്ത് കടകളില്‍ വ്യാപക മോഷണം

For full experience, Download our mobile application:
Get it on Google Play

എരുമേലി: കോട്ടയം മുക്കൂട്ടുതറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. ഒക്ടോബര്‍ ഒമ്പത് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കവര്‍ന്നതിനുപുറമെ രണ്ടിടത്ത് മോഷണശ്രമവും നടന്നു. മുക്കൂട്ടുതറ ടൗണില്‍ തന്നെയുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മുക്കൂട്ടുതറ ടൗണിലുള്ള ജെന്‍ഔഷധി, പേഴത്തുവയല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. നീതി മെഡിക്കല്‍സ്, തകടിയേല്‍ ഫിഷ് മാര്‍ട്ട് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു.

പേഴത്ത് വയലില്‍ സ്റ്റോഴ്‌സിലെ സി.സി.ടി.വി.യില്‍ മോഷ്ടാവ് എന്ന് കരുതുന്നയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തല തോര്‍ത്തുകൊണ്ട് മൂടിക്കെട്ടി മുഖം മൂടി ധരിച്ച ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതും അകത്തുകയറി ഡ്രോയറില്‍നിന്ന് പണമെടുക്കുന്ന ദൃശ്യങ്ങളുമാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം.ജന്‍ ഔഷധിയിലെ സിസിടിവി ക്യാമറകള്‍ ഊരിമാറ്റിയ മോഷ്ടാവ് ഡിവിആര്‍ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു.

സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസുകള്‍ ഊരി മാറ്റിയതിന് ശേഷമായിരുന്നു മോഷണം.  ട്രാന്‍സ്‌ഫോര്‍മറിന്റെ ചുറ്റുമുണ്ടായിരുന്ന ഗേറ്റ് തകര്‍ത്താണ് മോഷ്ടാവ് ഫ്യൂസുകള്‍ ഊരിമാറ്റിയത്. എരുമേലി എസ്.എച്ച്.ഒ. റ്റി.ടി. ബിജുവിന്റെയും എസ്.ഐ. രാജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാള്‍ തന്നെയാണോ മോഷണവും മോഷണശ്രമങ്ങളും നടത്തിയതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണവും നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...