Friday, December 13, 2024 6:32 pm

വിധവാ പെന്‍ഷന്‍ കുടിശിക ; ഗ്ലോറിക്ക് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിലേക്ക് നിരണം സ്വദേശിയായ ഗ്ലോറി തോമസ് എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. ആ പ്രതീക്ഷയും വിശ്വാസവും തെറ്റിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ഇവിടുത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഗ്ലോറി നിറകണ്ണുകളോടെ പറഞ്ഞു.

2011 മുതല്‍ വിധവാപെന്‍ഷന്‍ വാങ്ങുന്നയാളാണ് ഗ്ലോറി. എന്നാല്‍, 2019 ഓഗസ്റ്റ് മുതല്‍ 2020 ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ ഗ്ലോറിക്ക് ലഭിച്ചിട്ടില്ല. ഒന്‍പത് മാസം ലഭിക്കാതിരുന്ന തന്റെ വിധവാപെന്‍ഷന്‍ കുടിശിക ലഭിക്കണം. മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാത്ത ഗ്ലോറി തന്റെ സങ്കടം പറയുമ്പോള്‍ പരിഹാരം ഉടന്‍ ഉണ്ടാക്കാമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലില്‍ ഉറപ്പു നല്‍കി. പഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഗ്ലോറിയുടെ രേഖകളെല്ലാം കൃത്യമാണെന്നും എല്ലാ രേഖകളും സമയബന്ധിതമായി ഹാജരാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. ഗ്ലോറിയുടെ അവസ്ഥ ബോധ്യപ്പെട്ട മന്ത്രി ധനകാര്യവകുപ്പിന് അപേക്ഷ പ്രത്യേകമായി പരിഗണിക്കാനും പരിഹാരമുണ്ടാക്കാനും ശുപാര്‍ശ ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അര മണിക്കൂറിനകം പരാതി പരിഹരിച്ച് മന്ത്രി വീണ ജോര്‍ജ്

0
പത്തനംതിട്ട : പരാതികിട്ടി അര മണിക്കൂറിനകം പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്....

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണം ; കേന്ദ്ര കായികമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാൻ

0
തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ ഗെയിംസിൽ കളിപ്പയറ്റ്...

റാന്നി പുതിയപാലം നിർമ്മാണം പുനരാരംഭിക്കാൻ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് വസ്തു ഉടമകളുടെ...

0
റാന്നി: റാന്നി പുതിയപാലം നിർമ്മാണം പുനരാരംഭിക്കാൻ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി അപ്രോച്ച്...

അറ്റകുറ്റപ്പണികൾ : തലസ്ഥാനത്ത് അടുത്തയാഴ്ച്ച 24 മണിക്കൂർ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : തലസ്ഥാനത്ത് അടുത്തയാഴ്ച്ച 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്നറിയിച്ച് വാട്ടർ...