തൃശൂര്‍: തുമ്പൂര്‍മൂഴിയില്‍ ആതിരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖിലുമായി കാലടി പോലീസ് അതിരപ്പിള്ളി തുമ്പൂര്‍മുഴി ഭാഗത്തു തെളിവെടുപ്പ് നടത്തുന്നു. പ്രതി വലിച്ചെറിഞ്ഞ ആതിരയുടെ വസ്ത്രത്തിന്റെ ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി പുഴയില്‍ നിന്നാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ആതിരയുടെ ഓവര്‍കോട്ട് കണ്ടെത്തിയത്. എറണാകുളം കാലടി കാഞ്ഞൂര്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ മാര്‍ച്ച് അഞ്ചിനാണ് അതിരപ്പിള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി കാലടി ചെങ്ങല്‍ സ്വദേശി ആതിരയെ സുഹൃത്ത് കൊന്ന് തള്ളുകയായിരുന്നു. സംഭവത്തില്‍ ഇടുക്കി സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖില്‍ പോലീസിന് നല്‍കിയ മൊഴി.