ജയിലിലുള്ള എംഎല്‍എക്ക് മൊബൈലും വിദേശ കറന്‍സിയടക്കം പണവും എത്തിച്ച് നല്‍കിയ ഭാര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ലക്നൌ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായ എംഎല്‍എയുടെ ഭാര്യയും മകനും അറസ്റ്റില്‍. ജയിലിലുള്ള ഭര്‍ത്താവിന് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൌകര്യങ്ങള്‍ എത്തിച്ച് നല്‍കിയതിനാണ് അറസ്റ്റ്. പണവും മൊബൈല്‍ ഫോണും അടക്കമുള്ള വസ്തുക്കള്‍ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎ അബ്ബാസ് അൻസാരിയ്ക്ക് ഭാര്യ നിഖത് ബാനോ ചിത്രകൂട് ജയിലിനുള്ളില്‍ എത്തിച്ച് നല്‍കിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

അനുമതി ഉള്ളതിലും കവിഞ്ഞ് എംഎല്‍എയെ നിരന്തരം കാണാന്‍ ഭാര്യ എത്തിയിരുന്നു. ഈ കൂടിക്കാഴ്ചകള്‍ക്ക് അവസരം നല്‍കിയ സൂപ്രണ്ടിനും ജീവനക്കാർക്കുമെതിരെ നേരത്തെ നടപടി എടുത്തിരുന്നു. യാതൊരു സുരക്ഷാ പരിശോധനകളും കൂടാതെയായിരുന്നു നിഖത് ബാനോ ബാരക്കിനുള്ളില്‍ എത്തിയിരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റും ചിത്രകൂട് എസ്പിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പണവും മൊബൈല്‍ ഫോണുകളും അടക്കമുള്ള വസ്തുക്കളോടെയാണ് എംഎല്‍എയുടെ ഭാര്യ പിടിയിലായത്. ഏതാനും ദിവസങ്ങളായി എംഎല്‍എയുടെ ഭാര്യ നിരന്തരം ജയിലിനുള്ളില്‍ എത്തുന്നതായി രഹസ്യ വിവരം എഡിജിപിക്ക് ലഭിച്ചിരുന്നു. പ്രയാഗ്രാജ് സോണ്‍ എഡിജിപി ഭാനു ഭാസ്കറിനാണ് രഹസ്യ വിവരം ലഭിച്ചിരുന്നത്.

എംഎല്‍എയും ഭാര്യയും തമ്മില്‍ മണിക്കൂറുകളോളം നീളുന്ന കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും നിഖത് എത്തുന്നത് യാതൊരു പരിശോധയും കൂടാതെയാണെന്നുമായിരുന്നു പോലീസിന് ലഭിച്ചിരുന്ന രഹസ്യ വിവരം. ഇതിന് പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് ആനന്ദും എസ്പി വൃന്ദ ശുക്ലയും ജയിലിലെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനാ സമയത്ത് അബ്ബാസ് ബാരക്കില്‍ ഇല്ലാതിരുന്നത് എഡിജി ശ്രദ്ധിക്കുകയായിരുന്നു. ജയില്‍ സൂപ്രണ്ടിന് അനുവദിച്ച മുറിയ്ക്ക് സമീപമുള്ള മുറിയില്‍ ഭാര്യയ്ക്ക് ഒപ്പമായിരുന്നു എംഎല്‍എയെ കണ്ടെത്തിയത്.

വനിതാ പോലീസുകാര്‍ ഭാര്യയെ പരിശോധിച്ചപ്പോളാണ് രണ്ട് മൊബൈല്‍ ഫോണും വിദേശ കറന്‍സി അടക്കമുള്ള പണവും കണ്ടെത്തിയത്. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇഥിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ട് അശോക് സാഗര്‍, ഡെപ്യൂട്ടി ജയിലര്‍ സുശീല്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ ജഗ്മോഹന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ മജിസ്ട്രേറ്റ് നടപടിക്ക് ഉത്തരവിടുകയായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...