ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു ; ഭാര്യ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മൈസൂരു : മൈസൂരുവിൽ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപികയായ സുശീലയാണ് സാമ്പത്തിക ത‍ർക്കങ്ങളുടെ പേരിൽ അൻപതുകാരനായ ഭർത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്. മൈസൂരു കുവേംപു നഗറിൽ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്കരിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ഭാര്യ പിടിയിലായത്. മരിച്ച നിത്യാനന്ദയുടെ കഴുത്തിലെ പാട്, സംസ്കാര ശ്രമങ്ങൾക്കിടെ സഹോദരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചോദ്യങ്ങൾക്ക് നിത്യാനന്ദയുടെ ഭാര്യ കൃത്യമായ ഉത്തരം നൽകാതെ വന്നതോടെ ഇയാൾ വിവരം പോലീസിന് അറിയിച്ചു.

പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് സുശീല സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ നിത്യാനന്ദയെ ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുശീല സമ്മതിച്ചു. ഇതിന് ആൺസുഹൃത്തായ ഹരിഷിന്റെയും അയാളുടെ മൂന്ന് ജോലിക്കാരുടേയും സഹായവും കിട്ടിയിരുന്നു. ഹരീഷിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്കായി തെരച്ചിൽ ആരംഭിച്ചതായി കുവേംപു നഗര പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....