കൊല്‍ക്കത്ത : ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കി. വെസ്റ്റ് ബംഗാളില്‍ ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. അംഗപരിമിതിയുള്ള മകനെ കൊന്നാണ് മുപ്പത്തിയാറുകാരിയായ ഭാര്യ ആത്മഹത്യ ചെയ്തത്.
ഇവരുടെ ഭര്‍ത്താവിന് കഴിഞ്ഞ ഒരാഴ്ച്ചയായി കടുത്ത പനിയായിരുന്നു. ശ്വസന തടസ്സത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ഇയാളെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരിക്കുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ കോവിഡ‍് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നതോടെ കോവിഡ് പോസിറ്റിവായിരുന്നുവെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് ഭര്‍ത്താവിനെ അവസാനമായി അടുത്തു നിന്ന് കണാന്‍ ഭാര്യയ്ക്കും മകനും സാധിച്ചിരുന്നില്ല.
തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തിരിച്ച് വീട്ടിലെത്തിയ സ്ത്രീ മകനയേും കൂട്ടി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. കുറച്ച് കഴിഞ്ഞ് യുവതിയുടെ പിതാവ് ഭക്ഷണവുമായി ബന്ധുവിനെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുറിയുടെ ജനാല തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്. മകന്‍ നിലത്ത് കിടുക്കുന്ന രീതിയിലും. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. മകനെ കൊന്ന ശേഷം യുവതി തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണം താങ്ങാന്‍ കഴിയാതെയാണ് യുവതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.