ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതിന് പിന്നാലെ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതിന് പിന്നാലെ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കി. വെസ്റ്റ് ബംഗാളില്‍ ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. അംഗപരിമിതിയുള്ള മകനെ കൊന്നാണ് മുപ്പത്തിയാറുകാരിയായ ഭാര്യ ആത്മഹത്യ ചെയ്തത്.

ഇവരുടെ ഭര്‍ത്താവിന് കഴിഞ്ഞ ഒരാഴ്ച്ചയായി കടുത്ത പനിയായിരുന്നു. ശ്വസന തടസ്സത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ഇയാളെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരിക്കുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ കോവിഡ‍് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നതോടെ കോവിഡ് പോസിറ്റിവായിരുന്നുവെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് ഭര്‍ത്താവിനെ അവസാനമായി അടുത്തു നിന്ന് കണാന്‍ ഭാര്യയ്ക്കും മകനും സാധിച്ചിരുന്നില്ല.

തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തിരിച്ച്‌ വീട്ടിലെത്തിയ സ്ത്രീ മകനയേും കൂട്ടി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു. കുറച്ച്‌ കഴിഞ്ഞ് യുവതിയുടെ പിതാവ് ഭക്ഷണവുമായി ബന്ധുവിനെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുറിയുടെ ജനാല തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടത്. മകന്‍ നിലത്ത് കിടുക്കുന്ന രീതിയിലും. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. മകനെ കൊന്ന ശേഷം യുവതി തൂങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. ഭര്‍ത്താവിന്റെ മരണം താങ്ങാന്‍ കഴിയാതെയാണ് യുവതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....