43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

For full experience, Download our mobile application:
Get it on Google Play

ജാഷ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂറിൽ 43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലക്ക് ശേഷം മൃതദേഹം ട്രോളി ബാഗിൽ നിറച്ച് ഇവർ ഒളിവിൽ പോയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സുപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. കോർബയിലാണ് മകൾ താമസിച്ചിരുന്നത്.

ഇവരെ ഫോണിൽ വിളിച്ച് ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പ് കൊണ്ട് മൂടി. ശേഷം അത് ഒരു ട്രോളി ബാഗിൽ തിരുകിയെന്നും പോലീസ് പറഞ്ഞു. കേസിൽ നേരത്തെ പരാതി നൽകിയിരുന്നത് മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ച് ആയിരുന്നു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. 3 മക്കളാണ് ഇവർക്ക് ഉണ്ടായിരുന്നത്. പ്രതി മുംബൈയിൽ ആണ് ജോലി ചെയ്തിരുന്നതെന്നും ഏതാനും മാസങ്ങൾക്ക് മുമ്പ്ജാഷ്പൂറിലേക്ക് തിരിച്ചെത്തിയതായിരുന്നുവെന്നും വിനോദ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...