തിരുവനന്തപുരം : ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15 നാണ് ഇയാൾ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നത്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. മീനയുടെ അമ്മയുടെ ഒപ്പമാണ് മക്കൾ താമസിക്കുന്നത്.
ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തൂങ്ങിമരിച്ചു
RECENT NEWS
Advertisment