വിവാഹേതര ബന്ധം ; ഭർത്താവിന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ച ഭാര്യ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂർ : ഭർത്താവിന്റെ  വിവാഹേതര ബന്ധത്തെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിന്റെ  ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. സംഭവത്തിൽ ബാംഗ്ലൂർ യശ്വന്തപുരത്തു താമസിക്കുന്ന പദ്മയെ (36) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവ് മഞ്ജുനാഥ് (40) 50 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മഞ്ജുനാഥിന്റെ  വിവാഹേതര ബന്ധത്തെചൊല്ലി ഇരുവരും വഴക്കുകൂടുകയും ഒടുവിൽ അടുക്കളയിൽ ചെന്ന് പദ്മ തിളച്ച എണ്ണയെടുത്ത് മഞ്ജുനാഥിന്റെ  മുഖത്തും നെഞ്ചിലുമൊഴിക്കുകയുമായിരുന്നുവെന്ന് സംഭവത്തിൽ കേസെടുത്ത യശ്വന്തപുരം പോലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുനാഥിനെ അയൽപക്കത്തുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഒൻപത് വർഷം മുമ്പാണ് പദ്മയും മഞ്ജുനാഥും വിവാഹിതരായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...