സഖാക്കൾ ഇങ്ങനെയൊക്കെയാണ് ; പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ചതിന് പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസത്തിൽ മറുപടിയുമായി ഭാര്യ ബെറ്റി ലൂയിസ്. ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല.

ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകുമെന്നാണ് എംഎ ബേബിയുടെ ഭാര്യ മറുപടി നൽകുന്നത്. സിപിഎമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ഒരു വീട്ടിൽ വച്ചാണ് എംഎ ബേബി താൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വച്ചത്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെ രൂക്ഷമായ ട്രോളുകളാണ് നേരിടേണ്ടി വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...