Thursday, March 28, 2024 8:58 pm

ഭാര്യയെ പങ്ക് വെക്കാമെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : ഭാര്യയെ പങ്ക് വെക്കാമെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ ഇലക്‌ട്രോണിക്സ് കടയിലെ ജീവനക്കാരനായ വിനയ് എന്ന യുവാവിനെയാണ് സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ട്വിറ്ററിലാണ് ‘വൈഫ് സ്വാപ്പിങ്’ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച്‌ വിനയ് ട്വീറ്റ് ചെയ്തത്. താത്പര്യമുണ്ടെന്ന് അറിയിക്കുന്ന ക്ലൈന്റ്‌സിനെ ടെലഗ്രാം വഴി ബന്ധിപ്പിക്കുകയും അത് വഴി ആശയവിനിമയം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. സമ്മതമാണെന്ന് അറിയിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് പതിവെന്നും സൗത്ത് ഈസ്റ്റ് ഡി.സി.പി ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.

Lok Sabha Elections 2024 - Kerala

ആളുകളെ വൈഫ് സ്വാപ്പിങ്ങിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി ഇയാള്‍ക്ക് സ്ത്രീയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെട്ടിരുന്ന വിനയ് ഭാര്യയെയും നിര്‍ബന്ധിച്ച്‌ വിഡിയോകള്‍ കാണിക്കുമായിരുന്നെന്നും ഒടുവില്‍ ദമ്പതികള്‍ ‘വൈഫ്-സ്വാപ്പിങ്’ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. താല്പര്യമറിയിച്ച്‌ വരുന്ന ആവശ്യക്കാരെ ബംഗളുരുവിലെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള വീട്ടിലേക്കായിരുന്നു എത്തിച്ചിരുന്നത്. ഇവര്‍ നടത്തുന്ന ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി വിഡിയോ നിര്‍മ്മിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ദമ്പതികള്‍ക്ക് ഒരു വയസായ മകനുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചികിത്സാ സഹായം തേടുന്നു

0
പത്തനംതിട്ട: ദുരിത വേദനയിൽ കനിവു തേടി ഒരു കുടുംബം. വെട്ടിപ്പുറം പരുത്തുപാറയ്ക്കൽ...

രാമേശ്വരം കഫേ സ്‌ഫോടനം ; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

0
ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന...

അവധി ദിവസത്തിലും സജീവമായി എം.സി.എം.സി

0
പത്തനംതിട്ട : അവധി ദിവസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സംഘം...

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...