Thursday, March 28, 2024 11:24 am

വന്യജീവി ആക്രമണങ്ങൾ ഇനി ഉടൻ വിളിച്ചറിയിക്കാം ; സംസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അടിയന്തിര സഹായ ഉറപ്പുവരുത്താൻ സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. വന്യജീവി ആക്രമണം ചെറുക്കുന്നതിനായി വനംവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് കൺട്രോൾ റൂം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ മന്ത്രി എ.കെ ശശീന്ദ്രൻ പുറത്തുവിട്ടു. വന്യജീവി ആക്രമണങ്ങൾ ഉണ്ടായാൽ പൊതുജനങ്ങൾക്ക് 1800 4254 733 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂമുകളിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. നിലവിൽ, കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുന്ന വയനാട്, ഇടുക്കി, അതിരപ്പള്ളി, കണ്ണൂർ എന്നീ സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി തരംതിരിച്ചിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

ഇവിടങ്ങളിൽ ദ്രുതകർമ്മ സേനയുടെ സേവനം സദാസമയം ഉറപ്പുവരുത്തുന്നതാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്ന മറ്റ് മേഖലകളിൽ ദ്രുതകർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതികൾ ഉടൻ തന്നെ ആരംഭിക്കും. അതേസമയം, അക്രമകാരികളായ കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് നൽകിയിരുന്ന അധികാരം മെയ് 28ന് അവസാനിക്കും. ഈ സാഹചര്യത്തിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു പെണ്‍മക്കളും മരിച്ച നിലയിൽ

0
കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ....

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

0
കല്‍പ്പറ്റ : മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍...

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ആറ് ദിവസങ്ങൾക്ക് ശേഷം...

ഗൾഫ് യാത്രക്കാർക്ക് കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്

0
കോഴിക്കോട് : ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ...