വന്യമൃഗ ശല്യം ; ഗതികെട്ടാൽ ഞങ്ങൾ അത് ചെയ്യും, സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി താമരശ്ശേരി ബിഷപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്/ ഇടുക്കി : വന്യമൃഗ ശല്യം തുടുരുന്ന പശ്ചാത്തലത്തില്‍ പ്രകോപന പ്രസംഗവുമായി താമരശ്ശേരി ബിഷപ്പ്. വന്യമൃഗ ശല്യം തുടർന്നാൽ വെടി വച്ച് കൊല്ലുമെന്നും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാൻ വരേണ്ടെന്നും മാർ റമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മലയോര മേഖലയിലെ ഭരണം ഏറ്റെടുക്കാൻ മടിയില്ലെന്നും അതിനുള്ള സംവിധാനവും ശക്തിയും ഞങ്ങൾക്ക് ഉണ്ടെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

അതേസമയം, വന്യമൃഗ ആക്രമണത്തിൽ സർക്കാരിനെതിരെ ഇടുക്കി രൂപതയും രംഗത്തെത്തി. നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളത്. ഇത് വന്യമൃഗ ആക്രമണത്തേക്കാൾ ഭീതി ജനകമാണെന്നും ഇടുക്കി രൂപത കുറ്റപ്പെടുത്തി. വന്യ മൃഗ ആക്രമണം ഭയന്ന് തെരവിലിറങ്ങുന്ന ജനങ്ങളെ വനപാലകർ അടിച്ചമർത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ഖേദകരമാണ്. മനുഷ്യത്വത്തിന് വിലകൽപ്പിക്കാത്ത നേതൃത്വവും ഭരണകൂടവുമുള്ള നാടായി മാറി. പ്രതിഷേധക്കാരെ അടിച്ചമർത്തുകയും കള്ളക്കേസെടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...