കല്ലേലി കുളത്തുമൺ റോഡിലേക്ക് വന്യ മൃഗങ്ങൾ ഇറങ്ങുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി കുളത്തുമൺ റോഡിലേക്ക് വന്യ മൃഗങ്ങൾ ഇറങ്ങുന്നത് പതിവാകുന്നു. റോഡിലേക്ക് വളർന്നു നിൽക്കുന്ന കാടുകൾ റോഡിലെ കാഴ്ച മറക്കുന്നത് മൂലം കാട്ടുപോത്ത് അടക്കമുള്ള വന്യ മൃഗങ്ങൾ റോഡിൽ നിന്നാലും യാത്രക്കാരുടെ ശ്രദ്ധയിൽ പെടുവാൻ സാധ്യത കുറവാണ്. കഴിഞ്ഞ ദിവസവും കുളത്തുമൺ സ്വദേശിയും ജനതാദൾ( എസ്) കോന്നി നിയോജക മണ്ഡലം പ്രസിഡന്റുമായ അമ്പിളി വർഗീസും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കാട്ടുപോത്തിന് മുന്നിൽ അകപ്പെട്ടിരുന്നു.

റോഡിലെ ഒരു വശം വനവും ഒരു വശം സ്വകാര്യ വ്യക്തിയുടെ ഭൂമിയുമാണ്. വനം വരുന്ന ഭാഗത്ത് വന്യ മൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് സൗരോർജ്ജ വേലികളും സ്ഥാപിച്ചിട്ടില്ല. കാട്ടുപന്നിയും മ്ലാവും കാട്ടുപോത്തുമെല്ലാം ഈ റോഡിൽ ഇറങ്ങി നിൽക്കുന്നത് പതിവ് സംഭവമാകുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇത്‌ വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കല്ലേലി ചെളിക്കുഴി റോഡിലെ കാടുകൾ നീക്കം ചെയ്തിട്ടും കാലങ്ങൾ ഏറെയായി. റോഡിലേക്ക് കാടുകൾ വളർന്ന് നിൽക്കുന്നത് മൂലം റോഡിന്റെ വീതി കുറവിനും കാരണമാകുന്നുണ്ട്. മാത്രമല്ല ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും വർധിക്കുന്നുണ്ട്. കാടുകൾ യാത്രക്കാരുടെ കാഴ്ച മറക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്. റോഡിലെ കാടുകൾ അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ വാഹന യാത്രക്കാർക്ക് നേരെ വന്യ ജീവി ആക്രമണം ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...