അടൂര്‍: തെങ്ങമത്ത് കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. അടൂര്‍ തെങ്ങമം പള്ളിക്കല്‍ കെല്ലായിക്കല്‍ ജംഗഷന് സമീപം തയ്യല്‍ പുത്തന്‍വീട്ടില്‍ ഷിബുലാലിനാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. ഷിബുലാല്‍ അടൂര്‍ താലൂക്ക് ഓഫീസ് ജീവനക്കാരന്‍ കൂടിയാണ്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് വളര്‍ത്തുനായയെ കുളിപ്പിക്കുന്നതിനിടെ തെട്ടടുത്ത വനപ്രദേശത്ത് നിന്ന് ഷിബുലാലിന് നേരെ കാട്ടുപന്നി ചാടി വീണത്. ഷിബുലാലിനെ ആക്രമിക്കുന്നത് കണ്ട് വളര്‍ത്തുനായ കുരച്ച് ചാടിയതാണ് ഷിബുലാലിന് രക്ഷയായത്. എന്നാല്‍ കാട്ടുപന്നി ആക്രമണത്തില്‍ നിന്ന് രക്ഷപെടുന്നതിനിടെ ഷിബുലാലിന് വീണ് പരിക്കേറ്റു. ഈ പ്രദേശത്ത് നേരത്തെയും കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്.
കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച നിലയിലാണ്. കനാലുകളും ഇലവന്‍ കെവി ലൈനുകളും കടന്നു പോകുന്ന പ്രദേശം കാടുമൂടി കിടക്കുകയാണ്. ഇവിടെയാണ് കാട്ടുപന്നികള്‍ വസിക്കുന്നത്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. പന്നികളുടെ ആക്രമണത്തില്‍ നിന്നും നാട്ടുകാരെ രക്ഷിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ബിജെപി പന്തളം കമ്മിറ്റി വൈസ് പ്രസിഡന്റ് വിജയകുമാര്‍ തെങ്ങമം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























