കാട്ടുപന്നിയുടെ ആക്രമണം വീട്ടമ്മയ്ക്കും ,അയല്‍വാസിക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ടമംഗലം : കാട്ടുപന്നിയുടെ ആക്രമണം വീട്ടമ്മയ്ക്കു പരിക്കേറ്റു. സമീപത്തുള്ള ഒരാളെയും കാട്ടുപന്നി ആക്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കണ്ടമംഗലം പുതുപ്പറന്പില്‍ ചിന്നമ്മ(60), പള്ളിവാതുക്കല്‍ ലാലു ജോര്‍ജ് (34) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഓടിക്കയറിവന്ന് പന്നി ആക്രമിക്കുകയായിരുന്നെന്നു ചിന്നമ്മ പറഞ്ഞു.

ചിന്നമ്മയുടെ കാലിനു പരിക്കേറ്റു. ബഹളം വെച്ചതിനെതുടര്‍ന്ന് റൂമില്‍ ഓടിനടന്ന പന്നി പിന്നീട് വന്നവഴി തന്നെ തിരിഞ്ഞോടുകയായിരുന്നു. ചിന്നമ്മയുടെ വീട്ടില്‍നിന്നും ഇറങ്ങി ഓടുന്നതിനിടെയാണ് ലാലു ജോര്‍ജിനെ ആക്രമിച്ചത്. പറമ്പിലെ കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന ലാലു ജോര്‍ജിനെ പന്നി കുത്തിമറിച്ചിട്ടു. ലാലു ജോര്‍ജിന്റെ കാലിനു പരിക്കുണ്ട്. തേറ്റ കൊണ്ട് കുത്തി ആഴത്തില്‍ മുറിവേറ്റ നിലയിലാണ്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...