ഇലന്തൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരുക്ക്. കണ്ണംപറമ്പില്‍ റോയിയുടെ മകന്‍ ആരോണി (13)നാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ ചന്തക്ക് സമീപമുള്ള വീടിനടുത്താണ് സംഭവം. വീടിന്റെ പരിസരത്ത് നില്‍ക്കുമ്പോള്‍ പന്നി വരുന്നത് കണ്ട് ആരോണ്‍ പിതാവിനടുത്തേക്ക് നീങ്ങി. ഇവരുടെ ഇടയിലേക്ക് കയറിയ പന്നി ആരോണിന്റെ കാലിന്റെ തുടയില്‍ കുത്തുകയായിരുന്നു.
സാരമായ പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ഇലന്തൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലന്തൂരിലെ പ്രധാന പ്രദേശമായ മാര്‍ക്കറ്റ് ഭാഗത്ത് അടുത്ത കാലത്ത് പന്നി ശല്യം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് റോയിയും സമീപ വാസികളും വല ഇട്ട് കൃഷി സംരക്ഷിച്ചിരുന്നു. ഈ വല മുറിച്ചാണ് പന്നി അകത്തു കടന്നതെന്ന് കരുതുന്നു. വലിയവട്ടം, പുളിന്തിട്ട, മറുകര, പരിയാരം, മേക്ക്,എന്നിവിടങ്ങളില്‍ എല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാണ്.