പത്തനംതിട്ട : ജില്ലയിലെ ഇലവുംതിട്ട മേഖലകളില്‍ രാത്രി കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങുന്നത് മനുഷ്യര്‍ക്ക് ഭീഷണിയാവുന്നു. ചെന്നീര്‍ക്കര പഞ്ചായത്തിലെ കണിയാകുളം, എത്തരം, ആലുംകുറ്റി, തഴയില്‍ വയല്‍ പ്രദേശങ്ങളാണ് പന്നികള്‍ വിഹാരകേന്ദ്രമായി മാറുന്നത്. ഇപ്പോള്‍ കൂട്ടമായെത്തി മനുഷ്യരെ ആക്രമിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഈന്താറ്റുപാറ വയലിടം മുതല്‍ കലാവേദി-അമ്പലക്കടവ് പുഞ്ചവരെയുള്ള ഭാഗങ്ങളില്‍ കൈതക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രേദേശങ്ങളിലാണ് താവളമൊരുക്കിയിരിക്കുന്നത്. കാട്ടുപന്നികള്‍ ആലുംകുറ്റി റോഡില്‍ വഴിമുടക്കിനില്‍ക്കുന്ന ദൃശ്യം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.