യുവതിയെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പിടിയിലായത് ഓട്ടോറിക്ഷാ ഡ്രൈവര്‍. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ അജയ് (26) ആണ് അറസ്റ്റിലായത്. ‘മോഹന്‍ ഗാര്‍ഡന്‍ ഏരിയയിലെ ലാല്‍ ഫാമിന് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ഫോണ്‍ കോള്‍ ലഭിച്ചു. ഷോള്‍ കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്ബ് മോഹന്‍ ഗാര്‍ഡനില്‍ താമസിക്കുന്ന സഹോദര ഭാര്യയെ കാണാന്‍ വന്ന ആറ് കുട്ടികളുടെ അമ്മയായ (35) യുപി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഡെല്‍ഹിയിലും ഉത്തര്‍പ്രദേശിലും നിരവധി റെയ്ഡുകള്‍ നടത്തിയ ശേഷമാണ് അജയ് അറസ്റ്റിലായത്.

ഇ-റിക്ഷാ ഡ്രൈവറായ അജയ്‌യുമായി യുവതിക്ക് ഒരു വര്‍ഷമായി ബന്ധമുണ്ട്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി, ഇരയായ പെണ്‍കുട്ടി തന്നോട് പണം ആവശ്യപ്പെടുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും തുടര്‍ന്ന് അവളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. ഇരയായ യുവതി തന്റെ സഹോദര ഭാര്യയെ കാണാന്‍ വന്നതിനാലാണ് അജയ് കുറ്റകൃത്യം ചെയ്യാന്‍ ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ച യുവതിയെ ബന്ധപ്പെട്ടതിന് ശേഷം ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച പുലര്‍ചെയാണ് ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ശേഷം യുവതിയോട് ഫോണും കൈക്കലാക്കി പോയി. കുറ്റകൃത്യം ചെയ്യുമ്ബോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പം രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്’, ഡിസിപി (ദ്വാരക) ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...