ക്യാന്‍സര്‍ രോഗിയായ ഒരു വയസുകാരിയുടെ ചിത്രം വെച്ച്‌ അനധികൃത പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്യാന്‍സര്‍ രോഗിയായ ഒരു വയസുകാരി പെണ്‍കുട്ടിയുടെ ചിത്രം വെച്ച്‌ അനധികൃത പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. ആര്‍സിസിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്കെന്ന പേരിലാണ് പണം പിരിച്ചത്. മലപ്പുറം ചെമ്മന്‍കടവ് സ്വദേശി സഫീര്‍, കോട്ടയം ഒളശ സ്വദേശി ലെനില്‍, ചെങ്ങളം സ്വദേശി ജോമോന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. പിരിച്ച പണവുമായി ഉടന്‍ തന്നെ ബാറില്‍ മദ്യപിക്കാന്‍ കയറിയതോടെയാണ് തട്ടിപ്പു സംഘത്തിന് പിടിവീണത്. രക്താര്‍ബുദം ബാധിച്ച്‌ തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുകാരിയുടെ ചിത്രം ഉപയോഗിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ തട്ടിപ്പ്. കുഞ്ഞിന്റെ അച്ഛന്‍ ചികില്‍സയ്ക്ക് സഹായം തേടി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനൊപ്പമുള്ള ചിത്രം വച്ചാണ് തട്ടിപ്പു സംഘം ഫ്ളക്സ് അടിച്ച്‌ നാട്ടുകാര്‍ക്കിടയില്‍ ബക്കറ്റ് പിരിവ് നടത്തിയത്.

പിരിഞ്ഞു കിട്ടിയ പണവുമായി സംഘം നേരെ ബാറില്‍ കയറി. ബാറില്‍ വച്ച്‌ മൂവര്‍ സംഘത്തെ കണ്ട നാട്ടുകാരില്‍ ഒരാളാണ് സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചത്. പോലീസ് കുട്ടിയുടെ പിതാവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മൂവര്‍ സംഘത്തിന്റെ തട്ടിപ്പ് വ്യക്തമായത്. ചോദ്യം ചെയ്യലില്‍ മുമ്പും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംഘം പോലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ സഫീര്‍ കഞ്ചാവ് കേസില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസ് പറഞ്ഞു. പാലാ ഇന്‍സ്പെക്ടര്‍ കെ.പി തോംസണും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

0
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ,...

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....